കലന്ദിക-സ്വാതി മോഹിനിയാട്ടം ഫെസ്റ്റ് 29ന് തുടങ്ങും

കൊച്ചി: കലന്ദിക-സ്വാതി മോഹിനിയാട്ടം ഫെസ്റ്റിവൽ 29 മുതൽ മേയ് രണ്ടുവരെ നടത്തുമെന്ന കലന്ദിക കൾചറൽ സൊസൈറ്റി, കേരള ​ഫൈൻ ആർട്സ് സൊസൈറ്റി ഭാരവാഹികളായ മിനി പ്രമോദ് മേനോൻ, അഡ്വ. ടി.പി. രമേശ്​ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ സെമിനാറുകളും പ്രഭാഷണങ്ങളും വൈകീട്ട് മോഹിനിയാട്ടവും നടത്തും. കേരള ​ഫൈൻ ആർട്സ് സൊസൈറ്റിയിലെ വേദിയിൽ 29ന് വൈകീട്ട് ആറിന് മോഹിനിയാട്ടം കച്ചേരി ഉദ്ഘാടനം ചെയ്യും. 6.15ന് ഡോ. മേതിൽ ദേവിക അവതരിപ്പിക്കും. തുടർന്ന് 7.15ന് ഡോ. ദീപ്തി ഓംചേരി ഭല്ല മോഹിനിയാട്ടം കച്ചേരി അവതരിപ്പിക്കും. 30ന് വൈകീട്ട് 6.30ന് കലാമണ്ഡലം ക്ഷേമാവതിയും മേയ് ഒന്നിന് വൈകീട്ട് 6.30ന് ഗോപിക ജി. നാഥും മോഹിനിയാട്ടം അവതരിപ്പിക്കും. മേയ് രണ്ടിന് വൈകീട്ട് ആറിന് സമാപനസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.