കൊച്ചി: പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് ആരംഭിച്ച ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിൽനിന്ന് (ഐ.സി.ഡബ്ല്യു.എഫ്) സഹായത്തിന് എത്ര പേർ അപേക്ഷ സമർപ്പിച്ചെന്ന് കണക്കില്ലാതെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം. അതേസമയം, 2014 മുതൽ 2021 വരെ 2,89,800 പ്രവാസികൾക്ക് ഫണ്ടിന്‍റെ ഗുണം ലഭിച്ചെന്ന് വിവരാവകാശ മറുപടിയിൽ പറയുന്നു. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ മാസം ഒന്നിന് നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ. 2018-21 വരെ 399 കോടി രൂപ ഐ.സി.ഡബ്ല്യു.എഫിലേക്ക് പിരിച്ചിട്ടുണ്ട്. 2014-21 കാലയളവിൽ 484 കോടി രൂപ ചെലവഴിച്ചു. 2021 ഡിസംബർ 31 വരെയുള്ള കണക്ക് അനുസരിച്ച് 479 കോടി രൂപ ഫണ്ടിൽ ബാക്കിയുണ്ടെന്നും മന്ത്രാലയം മറുപടിയിൽ വ്യക്തമാക്കി. അപേക്ഷകൾ എത്ര ദിവസത്തിനുള്ളിൽ പരിഹരിക്കുമെന്ന ചോദ്യത്തിന് അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കുമെന്ന് പറയുന്നു. എംബസിയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ഓരോ പ്രവാസിയിൽനിന്നും ഫീസ് ഈടാക്കുന്നുണ്ടെങ്കിലും ക്ഷേമത്തിന് ഐ.സി.ഡബ്ല്യു.എഫിൽനിന്ന് ചെലവഴിക്കുന്ന തുക തുച്ഛമാണെന്ന് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.