മൂവാറ്റുപുഴ: നഗരസഭയിലെ റോഡുകളുടെ നവീകരണം അടക്കമുള്ള പദ്ധതികൾക്കായി രണ്ടരക്കോടി രൂപ അനുവദിച്ചതായി നഗരസഭ ചെയർമാൻ പി.പി. എൽദോസ് അറിയിച്ചു. ജനശക്തി റോഡിന് 23 ലക്ഷം, വളക്കുഴി റോഡിന് 33 ലക്ഷം, വാശികവല റോഡിന് 10 ലക്ഷം, ഇ.ഇ.സി മാർക്കറ്റ് റോഡിന് എട്ടുലക്ഷം പ്രസാദ് റോഡിന് 8.5 ലക്ഷം ആശ്രമം താഴത്ത് റോഡിന് 5.81 ലക്ഷം രൂപയും അടക്കമാണ് തുക അനുവദിച്ചത്. അംഗൻവാടികളുടെ നവീകരണത്തിനായി 17 ലക്ഷവും അമൃത കുടിവെള്ള പദ്ധതി നടപ്പാക്കാൻ 40 ലക്ഷവും കുര്യൻമലയില്‍ കളിസ്ഥലം നിർമിക്കാൻ ഏഴ് ലക്ഷവും അനുവദിച്ചു. മണ്ണാന്‍കടവ് തോട് നവീകരണത്തിന് 4.5 ലക്ഷവും മണിയൻതോട് നവീകരണത്തിന് ഏഴ് ലക്ഷവും ഇട്ടുണ്ണാൻ പാടശേഖരത്തിന് ആറ് ലക്ഷവും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.