കൊലപാതക രാഷ്ട്രീയത്തിനെതിരെ സാഹോദര്യ പ്രസ്ഥാനം: ആലോചനയോഗം ഏപ്രിൽ 24ന്

തൃപ്പൂണിത്തുറ: വർധിച്ചുവരുന്ന കൊലപാതക-അക്രമ രാഷ്ട്രീയത്തിനെതിരെ സാഹോദര്യ പ്രസ്ഥാനം രൂപവത്​കരിക്കുന്നതിന് സംസ്ഥാനതല ആലോചനയോഗം ചേരും. ഏപ്രിൽ 24ന് എറണാകുളത്ത് നടക്കുന്ന യോഗത്തിൽ വിവിധ ജില്ലകളിൽനിന്നുള്ള വ്യത്യസ്ത സംഘടന പ്രതിനിധികൾ പങ്കെടുക്കും. ഇതി‍ൻെറ തുടർച്ചയായി എല്ലാ ജില്ലയിലും സാഹോദര്യ സംഗമങ്ങൾ സംഘടിപ്പിക്കും. ഏപ്രിൽ 22ന് പള്ളുരുത്തിയിൽ സംഗമം നടത്താനും തീരുമാനിച്ചു. എഴുത്തുകാരനും ഗാന്ധിയനുമായ പ്രഫ. എം.പി. മത്തായിയെ സംഘാടകസമിതി ചെയർമാനായി തെരഞ്ഞെടുത്തു. കെ. സുനിൽ കുമാർ, നിപുൺ ചെറിയാൻ, കെ.വി. ഭദ്രകുമാരി, എം.കെ. ഹരികുമാർ, ഷണ്മുഖൻ ഇടിയത്തേരിൽ, ശശി വടയമ്പാടി, എ.ഡി. അജിത, നെൽസൺ മാത്യു, ബിജു ജോൺ എന്നിവരാണ് കൺവീനർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.