കാന നിര്‍മാണത്തിന് 24 ലക്ഷം അനുവദിച്ചു

തൃപ്പൂണിത്തുറ: കൊച്ചി - തേനി ദേശീയപാതയില്‍ ഇരുമ്പനം പഴയ ടോള്‍ ബൂത്തിന് തെക്കുഭാഗത്ത് തകര്‍ന്നുകിടക്കുന്ന കാന പുനര്‍നിർമിക്കുന്നതിന് 24.85 ലക്ഷം രൂപ അനുവദിച്ചതായി അനൂപ് ജേക്കബ് എം.എല്‍.എ അറിയിച്ചു. ഈ തുക നാഷനല്‍ ഹൈവേ അതോറിറ്റിയില്‍നിന്ന് ഡെപ്പോസിറ്റായി ദേശീയപാത അധികൃതര്‍ക്ക് കൈമാറിയതായും സാങ്കേതികാനുമതി നൽകി ഉടന്‍ ടെൻഡര്‍ നടപടി പൂര്‍ത്തീകരിക്കുമെന്ന് എം.എല്‍.എ അറിയിച്ചു. റോഡിന് തെക്കുവശത്തെ വീടുകളിലേക്കും ഫ്ലാറ്റുകളിലേക്കും വെള്ളം എത്തുന്നതിന് ഇതോടെ ശമനമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.