തൊഴിലുറപ്പ് തൊഴിലാളികളുടെ പഞ്ചായത്ത് ഓഫിസ് ധർണ 22ന്

കൊച്ചി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന മോദി സർക്കാർ നടപടിക്കെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. ആശാവർക്കർമാരുടെ ജോലി ഭാരം അനുസരിച്ചുള്ള വേതനം നൽകണമെന്നും ഉദ്യാഗസ്ഥർ അനാവശ്യമായി ഇൻസ്റ്റന്‍റിവ് കട്ട് ചെയ്യുന്ന നടപടി നിർത്തലാക്കണമെന്നും മാനദണ്ഡങ്ങൾ നോക്കാതെ ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നും ഐ.എൻ.ടി.യു.സി ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിയമവിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ ജില്ലയിലെ എല്ലാ പഞ്ചായത്ത് ഓഫിസിന് മുന്നിലും 22ന് ധർണ നടത്താൻ യോഗം തീരുമാനിച്ചു. ജില്ല പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. പി.ടി. പോൾ, ടി.കെ. രമേശൻ, ഏലിയാസ് കാരിപ്ര, അഡ്വ. എൻ.പി. അമ്മു, തർവേയികുട്ടി, സൈമൺ ഇടപ്പള്ളി, ബാബു സാനി, സൈബ താജുദ്ദീൻ, പി.എം. ഏലിയാസ്, ചന്ദ്രശേഖര വാര്യർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.