കായംകുളം: മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പോടെ പ്ലസ് വൺ പ്രവേശനം നേടുന്നതിന് കായംകുളം ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിൽ നടത്തുന്ന പരീക്ഷ മേയ് 21ന് രാവിലെ ഒമ്പതു മണിക്ക് നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പ്ലസ് വൺ കേരള സിലബസിൽ പഠിക്കുന്നതോടൊപ്പം നീറ്റ്, ജെ.ഇ.ഇ, കീം ഉൾപ്പെടെ വിവിധ പരീക്ഷകൾക്കുള്ള പരിശീലനവും ഇസ്ലാമിക വിഷയത്തിൽ സർട്ടിഫിക്കറ്റ് നേടാനുള്ള അവസരവും ലഭിക്കും. കുട്ടികൾക്ക് അഭിരുചിക്കനുസരിച്ച് സയൻസ്, കോമേഴ്സ് സ്ട്രീമുകൾ തെരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ ലൈബ്രറി, ആധുനിക സൗകര്യങ്ങളുള്ള ഐ.ടി, സയൻസ് ലാബ്, കാന്‍റീൻ, സുരക്ഷിതമായ ഹോസ്റ്റൽ സൗകര്യം തുടങ്ങിയവ ഏദൻ ഗാർഡൻ ഇന്‍റർനാഷനൽ ഗേൾസ് കാമ്പസിന്‍റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 0479 2992960, 7092992961, 7092992962 നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.