സൈന്‍സ് 2022: 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നാലുദിവസമായി തുടരുന്ന സൈന്‍സ് 2022 ചലച്ചിത്രമേളയില്‍ ചൊവ്വാഴ്ച 20 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. കാലമെഴുതും നാട്ടുചുവടുകള്‍ പാക്കേജിലെ ചവറ പാറുക്കുട്ടി-കഥകളിയിലെ സ്ത്രീപർവം, ഹരിപ്രിയ ചിത്രങ്ങളും മെനി ലെഗസീസ് ഓഫ് ഫിലിംസ് ഡിവിഷന്‍ പാക്കേജിലെ ത്രൂ ദ ഐസ് ഓഫ് എ പെയിന്റര്‍, ആൻഡ്​ മൈല്‍സ് ടു ഗോ എന്നീ ചിത്രങ്ങളും ജൂറി അംഗമായ മണിലാലിന്റെ അടുത്ത ബെല്ലോടുകൂടി ജീവിതം ആരംഭിക്കും എന്ന ചിത്രവും ബേല, എ ബിഡ് ഫോര്‍ ബംഗാള്‍, ശിക്കോര്‍, മാറ്റിവെച്ച പങ്ക്, യുവേഴ്സ് ഈസ് നോട്ട് ടു റീസണ്‍ വൈ, മിന്റ് ഗുംരി തുടങ്ങിയവയാണ് പ്രദർശനത്തിനെത്തിയത്. മണിലാല്‍, മനോജ് മുരളി, അരുണ്‍ വർഗീസ്, ദ്വൈപായന്‍ ബാനര്‍ജി, പ്രതാപ് ജോസഫ് തുടങ്ങിയ ചലച്ചിത്രകാരന്മാര്‍ പ്രദര്‍ശനത്തിന് ശേഷമുള്ള ഓപണ്‍ ഫോറം ചര്‍ച്ചകളില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.