വാഹനീയം -2022: ജില്ലയിൽ 851പരാതി പരിഹരിച്ചു

കൊച്ചി : പരാതി പരിഹാര അദാലത് 'വാഹനീയം -2022' ൽ പരിഹരിച്ചത് 851 പരാതി. ജില്ലയിലെ വിവിധ ഓഫിസുകൾ കേന്ദ്രീകരിച്ച് ലഭിച്ച പരാതികൾ ഗതാഗത മന്ത്രി ആന്‍റണി രാജു നേരിട്ട് പരിശോധിച്ച് പരിഹാരം നിർദേശിക്കുകയായിരുന്നു. ജില്ലയിലെ വിവിധ ഓഫിസുകളിൽനിന്നായി 1430 പരാതിയാണ് ലഭിച്ചതെന്ന് എറണാകുളം ആർ.ടി.ഒ പി.എം. ഷബീർ, മൂവാറ്റുപുഴ ആർ.ടി.ഒ ടി.എം. ജെർസൺ എന്നിവർ അറിയിച്ചു. വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 639 പരാതിയാണ് ജില്ലയിൽ ലഭിച്ചത്. ഇവയിൽ 427 എണ്ണം തീർപ്പാക്കി. ഡ്രൈവിങ്​ ലൈസൻസുമായി ബന്ധപ്പെട്ട 366 കേസിൽ 194 എണ്ണം പരിഹരിക്കാനായി. പെർമിറ്റുമായി ബന്ധപ്പെട്ട ആറ് പരാതിയും തീർപ്പാക്കാൻ സാധിച്ചു. വാഹന നികുതിയുമായി ബന്ധപ്പെട്ട് 121 പരാതിയാണ് ലഭിച്ചത്. ഇവയിൽ 112 എണ്ണം തീർപ്പാക്കി. ചെക്ക് റിപ്പോർട്ട് സംബന്ധിച്ച 150 കേസിൽ 37 എണ്ണം പരിഹരിച്ചു. ജനറൽ വിഭാഗത്തിൽ 148 പരാതിയാണ് ലഭിച്ചത്. ഇതിൽ 75 എണ്ണമാണ് തീർപ്പാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.