സഹകരണ എക്സ്പോ 2022ന് മറൈന്‍ഡ്രൈവില്‍ തുടക്കമായി

കൊച്ചി: സഹകരണ എക്സ്പോ 2022ന് മറൈന്‍ഡ്രൈവില്‍ തുടക്കമായി. 60,000 ചതുരശ്ര അടിയില്‍ തീര്‍ത്ത പവിലിയനില്‍ 210 സ്റ്റാളുകളാണുള്ളത്. സംസ്ഥാനത്തെ പ്രമുഖ സഹകരണ സ്ഥാപനങ്ങള്‍ അവരുടെ ഉല്‍പന്നങ്ങളും സേവനങ്ങളുമായി എക്സ്പോയില്‍ എത്തിയിട്ടുണ്ട്. ദേശീയ, അന്തര്‍ദേശീയ തലത്തില്‍ മികച്ച നേട്ടങ്ങള്‍ സൃഷ്ടിച്ച സംസ്ഥാനത്തെ സഹകരണ മേഖലയുടെ ചരിത്രം, ഏറ്റെടുത്ത വെല്ലുവിളികള്‍, നടത്തി വരുന്ന ജനകീയ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ വിപുലമായ പരിചയപ്പെടുത്തല്‍ കൂടിയാണ് എക്സ്പോ. 8000 ചതുരശ്ര അടിയില്‍ തീര്‍ത്ത ഫുഡ് കോര്‍ട്ടില്‍ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രദര്‍ശനങ്ങള്‍ക്കുള്ള പ്രവേശനം പൂര്‍ണമായും സൗജന്യമാണ്. രാവിലെ 9.30 മുതല്‍ രാത്രി 8.30 വരെയാണ് പ്രദര്‍ശനം. എല്ലാ ജില്ലകളില്‍ നിന്നുള്ള സഹകാരികളും സഹകരണ സംഘം ഭരണസമിതി അംഗങ്ങളും ജീവനക്കാരും മേള കാണാനെത്തും. മേളയില്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനും കഴിയും. എല്ലാ ദിവസവും സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടക്കും. സാംസ്‌കാരിക സായാഹ്നങ്ങളില്‍ സ്റ്റീഫന്‍ ദേവസി, ഗൗരി ലക്ഷ്മി, വൈക്കം മാളവിക, പുഷ്പാവതി എന്നിവരുടെ പരിപാടികളും ഊരാളി ബാന്‍ഡ്, കൃഷ്ണ പ്രഭ ജയിന്‍കാ സ്‌കൂള്‍ ഓഫ് ആര്‍ട്ട്, ആത്മയുടെ ടി.വി ഷോ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. 25 നാണ് സഹകരണ എക്സ്പോ സമാപിക്കുന്നത്. ഫോട്ടോ- ER suni 06 എറണാകുളം മറൈന്‍ ഡ്രൈവില്‍ ആരംഭിച്ച സഹകരണ എക്സ്പോ-2022 മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തശേഷം മന്ത്രി പി. രാജീവ് തിരികൊളുത്തുന്നു. മന്ത്രി വി.എന്‍. വാസവന്‍, ടി.ജെ വിനോദ് എം.എല്‍.എ, വി.ജോയ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്‍റണി, ജില്ല കലക്ടര്‍ ജാഫര്‍ മാലിക് തുടങ്ങിയവര്‍ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.