'വാഹനീയം-2022' അദാലത്തുമായി മോട്ടോര്‍ വാഹന വകുപ്പ്

മൂവാറ്റുപുഴ: മോട്ടോര്‍ വാഹന വകുപ്പ് 'വാഹനീയം-2022' പേരില്‍ പരാതി പരിഹാര അദാലത് നടത്തും. 22ന് ടൗണ്‍ ഹാളില്‍ മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യും. അദാലത്തില്‍ ട്രാന്‍സ്​പോര്‍ട്ട് കമീഷണര്‍, ജോയന്‍റ് കമീഷണര്‍, മധ്യമേഖല ഡെപ്യൂട്ടി ട്രാന്‍സ്​പോര്‍ട്ട് കമീഷണര്‍ തുടങ്ങി ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കും. രാവിലെ 10.30 മുതല്‍ ഉച്ചക്ക്​ 1.30വരെയായിരിക്കും അദാലത്. അദാലത്തിലേക്ക് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട മൂവാറ്റുപുഴ ഓഫിസ് പരിധിയിലെ പരാതികള്‍ തപാല്‍ മുഖേനയോ ഓഫിസില്‍ നേരിട്ടോ ആര്‍.ടി.ഒ, ജോയന്‍റ് ആര്‍.ടി.ഒ.യുടെ വാട്സ്ആപ് നമ്പറിലോ (8547639017, 8547639082) ഓഫിസ് ഇ-മെയില്‍ അഡ്രസിലോ 19ന് വൈകീട്ട്​ അഞ്ചുവരെ നല്‍കാം. തുടര്‍ന്ന് മന്ത്രി ആന്‍റണി രാജു നേരിട്ട് പരാതി കേള്‍ക്കും. നികുതി സംബന്ധമായ വിഷയങ്ങള്‍, ദീര്‍ഘകാലമായി തീര്‍പ്പാക്കാത്ത ഫയലുകള്‍, ഉടമ കൈപ്പറ്റാതെ മടങ്ങിയ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍, ലൈസന്‍സുകള്‍ എന്നിവ അന്നേദിവസം ഉടമ ആധാര്‍ കാര്‍ഡുമായി വന്നാല്‍ മന്ത്രിയില്‍നിന്ന്​ നേരിട്ട് കൈപ്പറ്റാം. ഫോണ്‍: 0485 2814959.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.