ഗേറ്റ് 2022 - നേവല്‍ ആര്‍ക്കിടെക്ചർ സ്​ട്രീമില്‍ കുസാറ്റിന് മികച്ച നേട്ടം

കളമശ്ശേരി: ഗ്രാജ്വേറ്റ്‌സ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇന്‍ എന്‍ജിനീയറിങ്ങിന്‍റെ (ഗേറ്റ് 2022) നേവല്‍ ആര്‍ക്കിടെക്ചര്‍ ആൻഡ്​ മറൈന്‍ എന്‍ജിനീയറിങ് സ്ട്രീമില്‍ കൊച്ചി സര്‍വകലാശാല ഷിപ് ടെക്‌നോളജി വിദ്യാർഥികള്‍ മികച്ച നേട്ടം കരസ്ഥമാക്കി. കുസാറ്റിലെ അവസാന വര്‍ഷ ബി.ടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ബില്‍ഡിങ്​ വിദ്യാർഥി ടി.എസ്. അഭിനവ് അഖിലേന്ത്യ തലത്തില്‍ എട്ടാം റാങ്ക് നേടി. അവസാന വര്‍ഷ ബി.ടെക് വിദ്യാർഥി ആനന്ദ് ഡേവിഡ് പതിനാലാം റാങ്കും മൂന്നാം വര്‍ഷ ബി.ടെക് വിദ്യാർഥി എം. അസ്ജിത് കിഷന്‍ 35ാം റാങ്കും നേടി. ഇതിനുപുറമെ കെ. ഷിജില്‍ മുഹമ്മദ് (44), പി.വി. ജിഷ്ണു (45) എന്നിവരും ആദ്യ 50 റാങ്കുകളില്‍ ഇടംപിടിച്ചു. ആദ്യ 100 റാങ്കുകളില്‍ ഇടംനേടിയ മറ്റു കുസാറ്റ് വിദ്യാർഥികള്‍ അരവിന്ദ് അജി (53), അര്‍ജുന്‍ എം. (53), അനുഗ്രഹ് ദാസ് (82), ശ്രീദേവ് ജെയിന്‍ (82), ജോസഫ് മാര്‍ട്ടിന്‍ (89) എന്നിവരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.