ദീപുവിന്റെ മരണം സി.ബി.ഐ അന്വോഷിക്കണം -ട്വന്റി20

കിഴക്കമ്പലം: ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്ന്​ ട്വന്‍റി20 ചീഫ്‌ കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് വാർത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. എം.എല്‍.എ പി.വി. ശ്രീനിജിന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പങ്കിനെക്കുറിച്ചും ആശുപത്രി അധികൃതരുടെ പങ്കിനെക്കുറിച്ചും അന്വേഷണം നടത്തണം. എം.എല്‍.എ നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് ദീപുവിന്‍റെ മരണത്തില്‍ കലാശിച്ചത്. പുറമെ പരിക്കൊന്നും കാണാനാകാത്തവിധം പ്രഫഷനല്‍ രീതിയിലാണ് സി.പി.എം ഗുണ്ടകള്‍ ആക്രമിച്ചതെന്ന്​ സ്ഥിരീകരിക്കുന്നതാണ് പോസറ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തെളിവുകള്‍ നശിപ്പിക്കാന്‍ എം.എല്‍.എ ആശുപത്രി അധികൃതരെ പണവും പദവിയും ഉപയോഗിച്ച് സ്വാധീനിക്കുകയായിരുന്നെന്നും സാബു എം. ജേക്കബ് ആ​രോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.