കിഴക്കമ്പലം: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ട്വന്‍റി 20 പ്രവര്‍ത്തകന്‍ ദീപുവിന്‍റെ മൃതദേഹം ട്വന്‍റി 20യുടെ നേതൃത്വത്തില്‍ വിലാപയാത്രയായി വീട്ടിലെത്തിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ശനിയാഴ്ച ഉച്ചക്ക് 12ഓടെയാണ് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. രാവിലെ 9.30നാണ് പോസ് റ്റ്മോര്‍ട്ടം ആരംഭിച്ചത്. 3.30ഓടെ കിഴക്കമ്പലം ട്വന്‍റി 20 സ്റ്റാളിലെത്തിച്ച മൃതദേഹം നാലുവരെ പൊതുദര്‍ശനത്തിനുവെച്ചു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം ആംബുലന്‍സിനുപുറത്ത് ഇറക്കിയിരുന്നില്ല. ട്വന്‍റി 20 ചീഫ് കോഓഡിനേറ്റര്‍ സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരും വിവിധ പഞ്ചായത്ത് ജനപ്രതിനിധികളും പ്രസിഡന്‍റുമാരും അന്തിമോപചാരം അര്‍പ്പിച്ചു. ഈ സമയം കിഴക്കമ്പലത്തും ട്വന്‍റി 20 സ് റ്റാളിന് പരിസരത്തും വന്‍ പൊലീസ് സന്നാഹം ഉണ്ടായിരുന്നു. തുടര്‍ന്ന് 4.10ഓടെ ട്വന്‍റി 20 പ്രവര്‍ത്തകരുടെയും ജന പ്രതിനിധികളുടെയും നേതൃത്വത്തില്‍ വിലാപയാത്രയായി 4.25ഓടെ കാവുങ്ങപറമ്പിലെ വീട്ടിലെത്തിച്ചു. നാട്ടുകാരും ബന്ധുക്കളും അടക്കം വന്‍ ജനാവലി വീട്ടിലുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലെത്തി റീത്ത് സമര്‍പ്പിച്ചു. വീട്ടില്‍നിന്നും 5.30ഓടെ കാക്കനാട്ട് പൊതുശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുപോയി സംസ്‌കരിച്ചു. 12ന് ശനിയാഴ്ച ട്വന്‍റി 20 ആഹ്വാനം ചെയ്ത വിളക്ക് അണക്കല്‍ സമരവുമായി ബന്ധപ്പെട്ട് ദീപുവിന്‍റെ വീടിന് സമീപത്തുവെച്ചാണ് മര്‍ദനം ഉണ്ടായത്. പടം. ദീപുവിന്‍റെ മൃതദേഹത്തിന് മുന്നില്‍ അച്ഛന്‍ കുഞ്ഞാറു (ekg thepu father palli 2)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.