പട്ടയമേളയ്ക്കൊരുങ്ങി ജില്ല; 1900 കുടുംബങ്ങള്‍ക്ക് കൂടി ഭൂമി

കൊച്ചി: ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍ കേന്ദ്രീകരിച്ച് പട്ടയങ്ങള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സംസ്ഥാന സര്‍ക്കാറി‍ൻെറ രണ്ടാം നൂറുദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പട്ടയവിതരണം വേഗത്തിലാക്കിയത്. തയാറായ പട്ടയങ്ങള്‍ അടുത്തമാസം ഉടമകള്‍ക്ക് കൈമാറും. ലാന്‍ഡ് ട്രൈബ്യൂണല്‍ (എല്‍.ടി) ഇനത്തില്‍ വരുന്ന 1000 പട്ടയങ്ങളും, കലക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന ലാന്‍ഡ് റിഫോര്‍മ്സ്(എല്‍.ആര്‍) ഇനത്തിലെ 200 പട്ടയങ്ങളും കോതമംഗലം താലൂക്കില്‍നിന്ന് അനുവദിക്കുന്ന 500 പട്ടയങ്ങളും മറ്റ് താലൂക്കുകളില്‍ നിന്നനുവദിക്കുന്ന 200 പട്ടയങ്ങളുമാണ് ഗുണഭോക്താക്കള്‍ക്ക് വിതരണം ചെയ്യുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.