കൊച്ചി: കൊച്ചി മെട്രോയില്‍ പുതിയ ഒരു സൗരോർജ പ്ലാന്‍റുകൂടി പ്രവര്‍ത്തനം തുടങ്ങി. മുട്ടം യാര്‍ഡില്‍ 1.8 മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റ് കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഇതോടെ മൊത്തം വൈദ്യുതി ആവശ്യത്തിന്‍റെ 51 ശതമാനവും സൗരോർജത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന കമ്പനിയായി കെ.എം.ആര്‍.എല്‍ മാറി. സൗരോർജ വൈദ്യുതി ഉൽപാദനം 9.9 മെഗാവാട്ടായി ഉയര്‍ന്നു. മൂന്നാംഘട്ട പ്ലാന്‍റ് പ്രവര്‍ത്തനക്ഷമമാകുന്നതോടെ 10.5 മെഗാവാട്ടായി ഉയരും. റെയിൽവേ പാളത്തിന് മുകളില്‍ വരെ പാനലുകള്‍ സ്ഥാപിച്ച് സോളാര്‍ വൈദ്യുതി ഇന്ത്യയില്‍ ആദ്യമായി ഉൽപാദിപ്പിച്ച് തുടങ്ങിയത് കൊച്ചി മേട്രോയാണ്. ഇതിന്‍റെ ഭാഗമായുള്ള 1.8 മെഗാവാട്ടിന്‍റെ പ്ലാന്‍റാണ് ഇപ്പോള്‍ പ്രവര്‍ത്തന സജ്ജമായത്. ചടങ്ങില്‍ സിസ്റ്റംസ് ഡയറക്ടര്‍ ഡി.കെ. സിന്‍ഹ, ചീഫ് ജനറല്‍ മാനേജര്‍മാരായ എ.ആര്‍. രാജേന്ദ്രന്‍, ഷാജി പി. ജനാര്‍ദനന്‍, ജനറല്‍ മാനേജര്‍മാരായ എ.മണികണ്ഠന്‍, മിനി ഛബ്ര, മണിവെങ്കട കുമാര്‍ കെ.സി. നീരീക്ഷ്, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എന്‍.എസ്. റെജി, അസിസ്റ്റന്‍റ് മാനേജര്‍ ആര്‍. രാധിക തുടങ്ങിയവര്‍ പങ്കെടുത്തു. ekg metro solar plant കൊച്ചി മെട്രോയുടെ പുതിയ സൗരോർജ പ്ലാന്‍റ് കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.