പുനർജനി: 18ാമത്തെ ഭവനത്തി‍െൻറ താക്കോൽദാനം നടത്തി

പുനർജനി: 18ാമത്തെ ഭവനത്തി‍ൻെറ താക്കോൽദാനം നടത്തി കൊച്ചി: കൗൺസിലർ ഹെൻട്രി ഓസ്റ്റി‍ൻെറ നേതൃത്വത്തിൽ നടത്തുന്ന പുനർജനി പദ്ധതി പ്രകാരം നിർമിച്ച 18ാമത്തെ വീടി‍ൻെറ താക്കോൽ ദാനം വടുതല ബോട്ട്ജെട്ടി റോഡ് നിവാസിയായ റെജീനക്ക് നൽകി ഹൈബി ഈഡൻ എം.പി നിർവഹിച്ചു. 18 ഭവനങ്ങൾ ഇതുവരെ പൂർത്തീകരിച്ച് കൈമാറി. കൗൺസിലർ ഹെൻട്രി ഓസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഇ.എസ്‌.എസ്.എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്തും വടുതല സെന്‍റ്​ പീറ്റേഴ്സ് എൽ.പി സ്കൂൾ മാനേജർ സി. ഫിലോമിനയും മുഖ്യാതിഥികളായി. സനൽ നെടിയതറ, എം.വി. ജോർജ്, റെജി ജോസ്, ജെഫിൻ ജസ്റ്റിൻ എന്നിവർ സംസാരിച്ചു. മേരി ജോർജ്, പ്രഭ ലൈജു, ഐഡ പിൻഹിറോ, ഷൈനി സെബാസ്റ്റ്യൻ, സി.ഡി. ജോൺസൺ, ടി.ടി. പ്രിൻസ്, ലിൻസൺ കൊളരിക്കൽ, ഫെഡ്റിക് ഓസാനം, നെൽസൺ മങ്ങഴ, കെ. ജോയി, ഷിജു ജോബ്, കെ.ആർ. പീറ്റർ, ടി.ജി. ശശി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.