അഖിലേന്ത്യ അണ്ടര്‍ 15 ക്രിക്കറ്റ് ടൂര്‍ണമെന്‍റ്​

കോതമംഗലം: എം.എ കോളജ് ക്രിക്കറ്റ് അക്കാദമിയും കോതമംഗലം ക്രിക്കറ്റ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന കോതമംഗലം പ്രീമിയര്‍ ലീഗ് മാര്‍ അത്തനേഷ്യസ് എൻജിനീയറിങ്​ കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ചു. 30 ദിവസത്തെ മത്സരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 20 ടീമുകള്‍ പങ്കെടുക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ നേതൃത്വത്തില്‍ മികച്ച കളിക്കാരെ കണ്ടെത്തുകയാണ് മുഖ്യലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോതമംഗലം ക്രിക്കറ്റ് ക്ലബ് പ്രസിഡന്‍റ്​ ജോസുകുട്ടി സേവ്യര്‍ അധ്യക്ഷത വഹിച്ചു. എസ്. മനോജ്, അനില്‍ വർഗീസ്, ഡോ. ദീപക് ബാബു, പോള്‍ പി. മാത്യു, അഫ്താബ് മുഹമ്മദ്, കുര്യന്‍ ജോസഫ്, ജോര്‍ജ് കുര്യയ്പ് എന്നിവര്‍ സംസാരിച്ചു. EM KMGM 1 cricket മാര്‍ അത്തനേഷ്യസ് എൻജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച കോതമംഗലം പ്രീമിയര്‍ ലീഗ് നഗരസഭ പ്രതിപക്ഷ നേതാവ് എ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.