കൊച്ചി: ഈ സാമ്പത്തിക വര്‍ഷം ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ബാങ്കുകള്‍ ജില്ലയില്‍ വിതരണം ചെയ്തത് 45,403 കോടി രൂപ. ഇതില്‍ 15,650 കോടി മുന്‍ഗണന വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 6493 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 8074 കോടിയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണന മേഖലക്ക് 1082 കോടിയും വായ്പയായി നല്‍കി. ഡിസംബര്‍ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 1,39,425 കോടി രൂപയും മൊത്തം വായ്പത്തുക 1,05,857 കോടി രൂപയുമാണ്. ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 76 ശതമാനമാണ്. ഡെപ്യൂട്ടി കലക്ടര്‍ എന്‍.എസ്. ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലതല ബാങ്കിങ് സമിതിയുടെ അവലോകന യോഗം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ 26 കോടിയോളം ഈ കാലയളവില്‍ റവന്യൂ റിക്കവറിയായ ബാങ്ക് വായ്പകളില്‍ ഈടാക്കിയതായും അറിയിച്ചു. ജില്ല ലീഡ് ബാങ്ക് മാനേജര്‍ സി.സതീശ്, ലീഡ് ബാങ്കിന്റെ റീജനല്‍ മാനേജര്‍ മഞ്ജുനാഥ് സ്വാമി, റിസര്‍വ് ബാങ്ക് എൽ.ഡി.ഒ അനൂപ് ദാസ്, നബാര്‍ഡ് ഡി.ഡി.എം അജീഷ് ബാലു, മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.