ജില്ലയിലെ 12 വില്ലേജുകൾ കാട്ടുപന്നി ഹോട്ട്സ്പോട്ട് 

മൂവാറ്റുപുഴ: ജില്ലയിലെ 12 വില്ലേജുകൾ കാട്ടുപന്നി ഹോട്ട്സ്പോട്ട്. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ സംസ്ഥാനം കേന്ദ്രത്തിലേക്കയച്ച ഹോട്ട്സ്പോട്ട്​ ലിസ്റ്റിൽ ജില്ലയിൽനിന്ന്​ 12 വില്ലേജുകളാണുള്ളത്. ഇവിടങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണെന്നാണ് സംസ്ഥാനം നൽകിയിരിക്കുന്ന ലിസ്റ്റിൽ വിശദമാക്കുന്നത്. കീരംപാറ, കുട്ടമംഗലം, നേര്യമംഗലം, ചാത്തമറ്റം, കുട്ടമ്പുഴ, കോട്ടപ്പടി, കൊമ്പനാട്, കോടനാട്, അയ്യമ്പുഴ, മൂക്കന്നൂർ, കറുകുറ്റി, അട്ടൂർ വില്ലേജുകളാണ് ലിസ്റ്റിലുള്ളത്. നിലവിലെ നിയമപ്രകാരം തോക്ക് ലൈസൻസുള്ള വനംവകുപ്പി‍ൻെറ എംപാനൽ ലിസ്റ്റിലുള്ളവർക്ക് മാത്രമാണ് കാട്ടുപന്നികളെ വെടിവെക്കാൻ അനുവാദമുള്ളത്. ഇപ്പോൾ കൊടുത്തിരിക്കുന്ന ലിസ്റ്റ് കേന്ദ്രം അംഗീകരിച്ചാൽ ഈ വില്ലേജുകളിൽ നിയന്ത്രണമില്ലാതെ കർഷകർക്ക്‌ കാട്ടുപന്നിയെ കൊല്ലാനാവും. മലയോരമേഖലയിൽ വന്യമൃഗശല്യം വർധിക്കുകയും കർഷകരുടെയും തൊഴിലാളികളുടെയും മരണം നിത്യസംഭവമായി മാറിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അടിയന്തരമായി കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനുള്ള ഫലപ്രദമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്തുനിന്നുണ്ടാകണമെന്ന്​ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.