കൊച്ചി: യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏപ്രിൽ 11, 12 തീയതികളിൽ കെ-റെയിൽ വിരുദ്ധ യുവജന യാത്ര നടത്തും. സിൽവർ ലൈൻ കടന്നുപോകുന്ന അങ്കമാലി, ആലുവ, തൃക്കാക്കര, കുന്നത്തുനാട്, പിറവം മേഖലയിലൂടെയാണ് കെ-റെയിൽ വിരുദ്ധ ജാഥ. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണിയുടെ നേതൃത്വത്തിലാണ് യുവജന യാത്ര സംഘടിപ്പിക്കുക. കെ-റെയിലിന് എതിരായ സമരം ശക്തിപ്പെടുത്താനും ജില്ല നിർവാഹക സമിതിയോഗം തീരുമാനിച്ചു. യോഗം മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടിറ്റോ ആന്റണി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിന്റോ ജോൺ, ആബിദ് അലി, ലിന്റോ പി. ആന്റു, നൗഫൽ, അരുൺകുമാർ, അഫ്സൽ നമ്പിയാരത്, എൽദോ ബാബു, എം.എ. വഹാബ്, അഷ്‌കർ പനയപ്പിള്ളി, ഷാൻ മുഹമ്മദ്, അബ്ദുൽ റഷീദ്, ഷംസു തലക്കോട്ടിൽ, കൃഷ്ണ രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.