ആംഗ്ലോ ഇന്ത്യന്‍ അസോ. ശതാബ്ദി ആഘോഷം 11 മുതല്‍

കൊച്ചി: കേരളത്തില്‍ ആംഗ്ലോ ഇന്ത്യന്‍ അസോസിയേഷന്‍ രൂപവത്​കരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ പരിപാടികള്‍ ആംഗ്ലോ ഇന്ത്യന്‍ എജുക്കേഷനല്‍ ആൻഡ്​ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 11, 20 തീയതികളില്‍ നടക്കും. 11ന് എറണാകുളം ഇന്‍ഫന്റ് ജീസസ് പള്ളിയിൽ വരാപ്പുഴ ആര്‍ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. 20 ന് വൈകീട്ട്​ മൂന്നിന്​ ഇന്‍ഫന്റ് ജീസസ് പാരിഷ് ഹാളില്‍ നടക്കുന്ന സമാപന ചടങ്ങ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.