കോലഞ്ചേരി: തൃക്കാക്കരയില്‍ ജനവിധി എതിരാകുമെന്ന് ഭയന്നാണ് കെ-റെയില്‍ കുറ്റിയിടല്‍ നിര്‍ത്തിവെച്ചതെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത്. 'കെ-റെയില്‍ വേഗതയല്ല വേദനമാത്രം' മുദ്രാവാക്യവുമായി സംസ്കാര സാഹിതി സാംസ്കാരിക യാത്രക്ക് തിരുവാണിയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ജാഥ ക്യാപ്റ്റനായ ആര്യാടന്‍ ഷൗക്കത്ത്. കേരളത്തെ കടക്കെണിയിലാക്കുന്ന പദ്ധതിയാണ് രണ്ടുലക്ഷം കോടിയിലേറെ ചെലവു വരുന്ന കെ-റെയില്‍. നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവര്‍ കേരളത്തെ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വീകരണ യോഗം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.ജി. സാജു അധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി ജനറല്‍ കണ്‍വീനര്‍ എന്‍.വി. പ്രദീപ്കുമാര്‍, സംസ്ഥാന ഭാരവാഹികളായ കെ.എം. ഉണ്ണികൃഷ്ണന്‍, വൈക്കം എം.കെ. ഷിബു, ജില്ല ചെയര്‍മാന്‍ എച്ച്. വില്‍ഫ്രഡ്, വിജു പാലാല്‍, ജേക്കബ് തൊഴില്‍പാടന്‍, സി.പി. ജോയി, അഡ്വ. പി.ആര്‍. മുരളീധരന്‍, ബിജു തോമസ്, കെ.എന്‍. മോഹനന്‍, ലിസി അലക്‌സ്, കെ.ഡി. ഹരിദാസ്, എന്‍.വി. റെജി എന്നിവർ സംസാരിച്ചു. പടം- കെ-റെയില്‍ പദ്ധതിക്കെതിരെ സംസ്കാര സാഹിതി സാംസ്കാരിക യാത്രക്ക് തിരുവാണിയൂരില്‍ നല്‍കിയ സ്വീകരണത്തില്‍ ജാഥ ക്യാപ്റ്റന്‍ ആര്യാടന്‍ ഷൗക്കത്ത് സംസാരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.