മാധ്യമം എജു കഫേയിലെ സദസ്സ്
ഷെഫ് വിനോദ്
എ.ഐ ജോലികൾ മാറ്റിമറിക്കുന്ന കാലത്തും പിടിച്ചു നിൽക്കാൻ കഴിയുന്ന പ്രഫഷനാണ് ഷെഫ് എന്നത്. ഞാൻ വന്ന സമയത്ത് ഇത്രയധികം സ്വീകാര്യത ഈ മേഖലക്കുണ്ടായിരുന്നില്ല. അന്ന് ചായ അടിക്കുകയാണോ, പൊറോട്ട അടിക്കുകയാണോ എന്നൊക്കെ പറഞ്ഞ് പരിഹസിച്ചവർ ഇന്ന് എന്റെ വളർച്ചയിൽ അഭിമാനിക്കുന്നത് സന്തോഷമുള്ള കാര്യമാണ്. എ.ഐയുടെ കാലത്ത് തൊഴിൽ നൈപുണ്യം ഉള്ളവർക്കാണ് മൂല്യം കൂടുക. പ്രതിഫലം എന്നതിനുപ്പുറം ഈ മേഖലയിൽ നമുക്കൊരു മൂല്യം ഉണ്ടാക്കിയെടുക്കണം.
എൻ.എം. നാസിഫ്
സ്റ്റാർട്ടപ്പിന്‍റെ ആശയങ്ങൾ പലർക്കുമുണ്ടാവുമെങ്കിലും അത് എങ്ങനെ നടപ്പാക്കുന്നു എന്നതാണ് പ്രധാനം.സ്റ്റാർട്ടപ്പിന്റെത് ഒരു ഹോക്കി സ്റ്റിക് വളർച്ചയും ബിസിനസിന്‍റെത് ഇ.സി.ജി ഡയഗ്രം വളർച്ചയുമാണ്.നമ്മൾ ജോബ് സീക്കർ മാത്രമാവാതെ, ജോബ് ക്രിയേറ്ററും ആവണം. നൂതന ആശയങ്ങളിലൂടെ പ്രശ്ന പരിഹാരം എളുപ്പമാവും. സംരംഭകത്വ സംസ്കാരം കെട്ടിപ്പടുക്കുന്നതിൽ സാങ്കേതികവിദ്യ വലിയ പങ്കുവഹിക്കുന്നു.
രഘു ശങ്കർ
കരിയർസ് ഇൻ ദി ഏജ് ഓഫ് എ.ഐ അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ എ.ഐ ഉപയോഗിക്കുന്നവരാണ് നമ്മൾ. ഒരു മെസേജ് അയക്കുമ്പോൾ വരുന്ന ഓട്ടോകറക്ഷനും ഒരു ഉത്പന്നം സെർച്ച് ചെയ്യുമ്പോൾ വരുന്ന അനുബന്ധ ഉത്പന്നങ്ങളുടെ പരസ്യങ്ങളുമെല്ലാം ഇതിനുദാഹരണമാണ്. പണ്ടുതൊട്ട് നാം ഉപയോഗിക്കുന്നത് ട്രഡീഷനൽ എ.ഐയാണ്. ഇത് ഒരു ലൈബ്രറി പോലെയാണ്. എന്നാൽ, ഇന്നത്തേത് ജനറേറ്റിവ് എ.ഐ ആണ്. നാം പറയുന്നത് അതുപോലെ പുതുതായി ഉണ്ടാക്കിത്തരുകയാണ് ജനറേറ്റിവ് എ.ഐ.
അഞ്ജലി സുരേന്ദ്രൻ
യഥാർഥ ലോകത്തേതു പോലെ കാര്യങ്ങളെല്ലാം ഓൺലൈനായി നടക്കുന്ന വിർച്വൽ ലോകമായ മെറ്റാവേഴ്സ് ഇന്നത്തെ വിദ്യാഭ്യാസ മേഖലയിലും സ്വാധീനം ചെലുത്തുന്നു. വിർച്വൽ സർവകലാശാലകൾ, എ.ഐ പവേഡ് ക്ലാസ് മുറികൾ, എ.ആർ, വി.ആർ ലാബുകൾ ഇതെല്ലാം പുതിയ കാലത്തെ വിദ്യാഭ്യാസ മേഖലയിലെ സങ്കേതകങ്ങളാണ്. വെറുതെ വായിച്ചുപഠിക്കുന്നതിനപ്പുറം അനുഭവിച്ച് പഠിക്കുകയാണ് ഇതിലൂടെ നടക്കുന്നത്. വിദ്യാഭ്യാസത്തെ കൂടുതൽ രസകരവും സംവാദാത്മകവുമാക്കാൻ മെറ്റവേഴ്സിനു സാധിക്കുന്നു.
ടോം ജോസഫ്
ഓരോ വിദ്യാർഥിയും ഒന്നല്ലെങ്കിൽ മറ്റൊരു കായിക ഇനത്തിൽ സജീവമാകേണ്ടതുണ്ട്. എല്ലാവർക്കും കായികതാരമാവാൻ കഴിയില്ലെങ്കിലും പല തരം ഗുണഫലങ്ങൾ ഇതിനുണ്ട്. നാം ഏതെങ്കിലും സർക്കാർ ജോലിക്കോ പൊലീസിലോ സേനയിലോ മറ്റോ ചേരുമ്പോൾ ഫിസിക്കൽ ടെസ്റ്റ് എളുപ്പത്തിലാക്കാൻ കായികമായ നമ്മുടെ ചുറ്റുപാട് ഏറെ സഹായം ചെയ്യും. ഇതിനെല്ലാം പുറമേ നല്ലൊരു ജീവിതം, കരിയർ, ആരോഗ്യം തുടങ്ങിയവ നേടിയെടുക്കാൻ കായിക പ്രകടനങ്ങൾ സഹായിക്കും. നാം ഏത് മേഖലയിലാണെങ്കിലും നല്ലൊരു ലക്ഷ്യത്തോടെ പ്രവർത്തിക്കണം. ആ ലക്ഷ്യം പൂർത്തിയായാൽ അടുത്തത് നേടാനുള്ള പരിശ്രമം നടത്തണം. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യങ്ങളെല്ലാം പറയുന്നത്.
മുൻ കാലത്തേക്കാൾ ഇന്ന് കുട്ടികൾക്ക് അനുഭവ സാധ്യതകൾ കൂടുതലാണ്. കുട്ടികൾക്ക് എല്ലാം ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ കിട്ടുന്നുണ്ട്. അവർ പഴയതുപോലെ രക്ഷിതാക്കളുടെ പാതയിൽ പോകുന്നവരല്ല.എ.ഐയുടെ കാലത്ത് കുട്ടികളെ മുമ്പത്തേക്കാൾ കേൾക്കേണ്ടതുണ്ട്. അവരുടെ അഭിരുചി നാം തിരിച്ചറിയണം. അവരെ മനസിലാക്കി വേണം മുന്നോട്ടുനയിക്കാൻ. മത്സര പരീക്ഷകളിൽ കുട്ടികൾ സമ്മർദത്തിലടിപ്പെടുമ്പോൾ രക്ഷിതാക്കൾ അവരുടെ സമ്മർദം അകറ്റാൻ കൂടെ നിൽക്കണം.
സഅദ് നസീം
ആഗോളതലത്തിലുള്ള കരിയർ കെട്ടിപ്പടുക്കാനായി വിദ്യാർഥികളെ വാർത്തെടുക്കുകയാണ് ഏഷ്യ പസഫിക് യൂനിവേഴ്സിറ്റി ഇൻ മലേഷ്യ ചെയ്യുന്നത്. ക്യൂ.എ.എ. യു.കെ. അക്രഡിറ്റേഷൻ നേടിയ ആദ്യത്തേതും ആകെയുള്ളതുമായ മലേഷ്യൻ സർവകലാശാലയാണിത്.
വിദ്യാർഥികൾക്ക് അത്യാധുനിക സൗകര്യങ്ങളും ഉയർന്ന അക്കാദമിക നിലവാരവും ഉറപ്പുവരുത്തുകയാണ് സ്ഥാപനത്തിന്‍റെ ലക്ഷ്യം. ഇതോടൊപ്പം മികവിന്‍റെ പാതയിൽ മുന്നേറുന്ന സർവകലാശാല ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. മലയാളി വിദ്യാർഥികളുൾപ്പെടെ മികച്ച ഭാവി സ്വപ്നം കാണുന്നവർക്കുള്ള മികച്ച ഇടമായിരിക്കും ഈ സ്ഥാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.