ചേർത്തല: റോഡിൽ വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന കായിക അധ്യാപകൻ മരിച്ചു. കുറ്റിക്കാട്ട് വെളിയിൽ മണിയുടെ മകൻ ഉണ്ണികൃഷ്ണനാണ് (36) മരിച്ചത്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപമുള്ള കള്ളുഷാപ്പിന് മുന്നിൽ ഞായറാഴ്ച രാവിലെയാണ് ഉണ്ണികൃഷ്ണനെ പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന ഉണ്ണികൃഷ്ണനെ ചേർത്തല പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം. ആലപ്പുഴ ടി.ഡി സ്കൂളിലെ കായികാധ്യാപകനാണ്. മാതാവ്: രേണുക. ഭാര്യ: സിന്ധു. മകൾ: ശ്രീനിധി. photo apd unnikrishnan
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.