മട്ടാഞ്ചേരി: പുരോഗമന കലാസാഹിത്യസംഘം കൊച്ചി മേഖല കൺവെൻഷനും അർജുനൻ മാസ്റ്റർ അനുസ്മരണവും നടന്നു. ജില്ല വൈസ് പ്രസിഡന്‍റ് രവിക്കുട്ടൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്‍റ് എൻ.കെ.എം. ഷരീഫ് അധ്യക്ഷത വഹിച്ചു. കൊച്ചി ഏരിയ സെക്രട്ടറി എസ്. സന്തോഷ് കുമാർ റിപ്പോർട്ടും ഇഖ്ബാൽ ഖാലിദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. നഗരസഭ സ്ഥിരം സമിതി ചെയർപേഴ്സൻ ഷീബലാൽ, കൗൺസിലർ എം. ഹബീബുല്ല, സിന്ധു രാജേഷ്, എം.എ. ആഷിഖ് എന്നിവർ സംസാരിച്ചു. എൻ.കെ.എം. ഷരീഫ് (പ്രസി), എ.കെ. ഷരീഫ് (സെക്ര), പി.ഇ. ഹമീദ് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.