അവധിക്കാല കായിക പരിശീലന ക്യാമ്പ്

പറവൂർ: കൊടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങിയ ഇന്ത്യൻ വോളിബാൾ ടീം പരിശീലകൻ ബിജോയ് ബാബു ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ആലുവ വിദ്യാഭ്യാസ ഓഫിസർ സി.സി. കൃഷ്ണകുമാർ ഉദ്​ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഉണ്ണികൃഷ്ണൻ പകിടി അധ്യക്ഷത വഹിച്ചു. എച്ച്.എം.വൈ സഭ പ്രസിഡന്‍റ്​ പി.എ. മോഹൻദാസ്, സെക്രട്ടറി ടി.എസ്. ബാബു, പി.ടി.എ പ്രസിഡൻറ് കെ.എസ്. സനീഷ്, പഞ്ചായത്ത്​ അംഗം ടി.ബി. ബിനോയ്, പ്രിൻസിപ്പൽ കെ.ആർ. ശ്രീജ, പ്രധാനാധ്യാപിക എം.എസ്. ജാസ്മിൻ, ടി.വി. രൂപേഷ് കുമാർ, സജീവ് പി. വാസു എന്നിവർ സംസാരിച്ചു. വയോജന നിയമസഹായ വേദി സംഘടിപ്പിച്ചു പറവൂർ: കൊച്ചിൻ യൂനിവേഴ്സിറ്റി ലീഗൽ എയ്ഡ് ക്ലിനിക്കി‍ൻെറയും വടക്കേക്കര പഞ്ചായത്തി‍ൻെറയും ആഭിമുഖ്യത്തിൽ വയോജന നിയമസഹായ വേദി സംഘടിപ്പിച്ചു. വയോജനങ്ങൾക്കുള്ള സർക്കാർ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസും നടത്തി. പഞ്ചായത്ത് പ്രസിഡൻറ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് ഡയറക്ടർ ഡോ. പി.സി. ഹരിഗോവിന്ദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി.എസ്. സന്തോഷ്, സെക്രട്ടറി ജെയിൻ വർഗീസ് പാത്താടൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.