ഫിസാറ്റിൽ നാഷനൽ കോൺക്ലേവ് സംഘടിപ്പിച്ചു

അങ്കമാലി: ഫിസാറ്റ് എൻജിനീയറിങ് കോളജിൽ നാഷനൽ കോൺക്ലേവ് (ഐസ്ഫോസ് -22) സംഘടിപ്പിച്ചു. 30 മണിക്കൂർ നീണ്ട മുപ്പതിലേറെ ടീമുകൾ മാറ്റുരക്കുന്ന ഹാക്കത്തൺ മത്സരം പ്രത്യേകം ശ്രദ്ധയാകർഷിച്ചു. റോബോട്ടിക് ഓപറേറ്റിങ് സിസ്റ്റം, സൈബർ സെക്യൂരിറ്റി വിഷയങ്ങളിൽ സംഘടിപ്പിച്ച ശിൽപശാലയിൽ സോഫ്റ്റ്‌വെയർ സാങ്കേതിക മേഖലയിലെ വിദഗ്ധർ ക്ലാസ്​ നയിച്ചു. സുജാത മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനീബ് ജെ. കാച്ചപ്പിള്ളി അധ്യക്ഷത വഹിച്ചു. ഫിസാറ്റ് പ്രിൻസിപ്പൽ ഡോ. മനോജ് ജോർജ്, ഡീൻ ഡോ. പി.ആർ. മിനി, കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് വിഭാഗം മേധാവി ഡോ. ജ്യോതിഷ് കെ. ജോൺ, ഫ്രീ സോഫ്റ്റ്‌വെയർ സെൽ കോഓഡിനേറ്റർ മെറിൻ ചെറിയാൻ, സ്റ്റുഡന്‍റ്​ കോഓഡിനേറ്റർ അഹമ്മദ് അജ്‌വീദ് തുടങ്ങിയവർ സംസാരിച്ചു. EA ANKA 1 FISAT ഫിസാറ്റ് എൻജിനീയറിങ് കോളജിൽ സംഘടിപ്പിച്ച നാഷനൽ കോൺക്ലേവ് (ഐസ്ഫോസ് -22) സുജാത മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.