ആറാട്ടുപുഴ: നാടക-സീരിയൽ പ്രവർത്തകൻ മംഗലം വാഴക്കൂട്ടത്തിൽ മോനിഷ് പി. മംഗലത്തെ (54) മംഗലം ഇടക്കാട് ജ്ഞാനേശ്വരം ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കുളം ചുറ്റുമതിലിൽ കിടന്നുറങ്ങിയപ്പോൾ വീണതാകാമെന്ന് സംശയിക്കുന്നു. ഞായറാഴ്ച രാവിലെ ക്ഷേത്രത്തിൽ എത്തിയവരാണ് മൃതദേഹം കണ്ടത്. തൃക്കുന്നപ്പുഴ പൊലീസ് നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സ്കൂൾതലം മുതൽ നാടകരംഗത്ത് സജീവമായിരുന്ന മോനിഷ് സ്കൂൾ കലോത്സവങ്ങളിൽ ശ്രദ്ധേയമായ നിരവധി നാടകങ്ങൾക്ക് രചനയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്. അമച്വർ നാടകങ്ങൾക്കും സീരിയലുകൾക്കും തിരക്കഥ രചിച്ചിട്ടുണ്ട്. സിനിമകളിൽ സഹസംവിധായകനായിരുന്നു. കലാരംഗത്തുനിന്ന് വിട്ടുനിൽക്കുകയായിരുന്ന ഇദ്ദേഹം പെയിന്‍റിങ് ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: സുജ. മകൻ: അദ്വൈത്. ------------- മോനിഷ് പി. മംഗലം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.