കെട്ടിടത്തിൽനിന്ന് വീണ്​ യുവാവ്​ മരിച്ചു

അരൂർ: സോളാർ പാനൽ സ്ഥാപിക്കുന്നതിനിടെ കെട്ടിടത്തിൽനിന്ന് വീണ്​ ചന്തിരൂർ വാഴപ്പിള്ളിൽ നികർത്തിൽ കബീറിന്‍റെ മകൻ മുഹമ്മദ് റഫീഖ് (25) മരിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മുളന്തുരുത്തി കരവട്ടെ കുരിശിനു സമീപത്തെ തോപ്പിൽ വീട്ടിലാണ്​ അപകടം. ആംബുലൻസിൽ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: മൻസൂറത്ത്. സഹോദരിമാർ: ഹുസ്​ന, ലുബിന. ---------- ചിത്രം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.