ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൻെറ മേല്‍ക്കൂര ഉള്‍പ്പെടെ തകര്‍ന്നു പള്ളിക്കര: കൊച്ചി കോര്‍പറേഷൻെറ ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൻെറ മേല്‍ക്കൂര ഉള്‍പ്പെടെ മഴയിലും കാറ്റിലും തകര്‍ന്നു. ആദ്യം നിര്‍മിച്ച പ്ലാന്‍റിൻെറ ഭാഗമാണ് തകര്‍ന്നത്. ഈ പ്ലാന്‍റില്‍ പ്രധാനമായും നടന്നിരുന്നത് പഴകിയ മാലിന്യം എക്സ്കവറേറ്റര് ഉപയോഗിച്ച് ഇളക്കിമറിച്ച് വളമാക്കുന്ന പ്രക്രിയയാണ്. ലോഡുകണക്കിന് മാലിന്യമാണ് ഇവിടെ കൂടിക്കിടക്കുന്നത്. നേരത്തേ ഭിത്തികള്‍ പൊട്ടിയും മേല്‍ക്കൂര ഇളകിയും നിലം പൊത്തുമെന്ന അവസ്ഥയിലായിരുന്നു. പ്ലാന്‍റ് പൂര്‍ണമായും തകര്‍ന്ന അവസ്ഥയാണ്. പരിസരത്തുള്ള പ്ലാന്‍റുകളും ഏത് സമയത്തും തകര്‍ന്ന് വീഴുമെന്ന നിലയിലാണ്. ഇനി മാലിന്യം മാറ്റണമെങ്കില്‍ പ്ലാന്‍റ് പൊളിച്ചുമാറ്റിയാല്‍ മാത്രമേ കഴിയൂ. ഇത്തരത്തില്‍ ദിവസങ്ങളോളം മാലിന്യം കൂടിക്കിടന്നാല്‍ ദുര്‍ഗന്ധവും രൂക്ഷമാകും. മാലിന്യം കൂടുതല്‍ കിടന്ന് പഴകുന്നതോടെ ഇതില്‍നിന്നുള്ള വെള്ളം ഒഴികിയെത്തുന്നത് കടമ്പ്രയാറിലേക്കാണ്. പടം. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റ് കാറ്റിലും മഴയിലും തകര്‍ന്നനിലയിൽ (er palli 6
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.