സൈക്കിളിൽ ഭാരത പര്യടനം; സ്വീകരണം നൽകി

മട്ടാഞ്ചേരി: 'പ്രകൃതിയെ സംരക്ഷിക്കുക' സന്ദേശവുമായി സൈക്കിളിൽ ഭാരതപര്യടനം നടത്തുന്ന ഒഡിഷ സ്വദേശി 27കാരനായ സത്യവ്രത ദാസിന് കൊച്ചിയിൽ സ്വീകരണം നൽകി. തോപ്പുംപടി ഹാർബർ പാലത്തിൽ ഫോർട്ട്​കൊച്ചി സബ് കലക്ടർ വിഷ്ണുരാജ് ഹാരാർപ്പണം നടത്തി സ്വീകരിച്ചു. മൈത്രി സോഷ്യൽ ഗ്രൂപ് ചെയർമാൻ ദീപക് പൂജാറ അധ്യക്ഷത വഹിച്ചു. സാജൻ മണ്ണാളി , പി.എസ്. വിപിൻ പള്ളുരുത്തി, വികാസ് രാംദാസ്, കെ.ബി. ജബ്ബാർ, അഗസ്റ്റസ് സിറിൾ ജോളി പൂജാര എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.