ആലുവ: നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച ഉദ്യോഗസ്ഥർക്കെതിരെ വധ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാൻ നീക്കം. ഇതിന്‍റെ ഭാഗമായി ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകി. ശനിയാഴ്ച വൈകീട്ട് മൂന്നിന് ഹാജരാകാൻ ഇയാൾക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് 30നകം അവസാനിപ്പിക്കണമെന്നാണ് ഹൈകോടതിയുടെ അന്ത്യശാസനം. എന്നാൽ, കേസ് വിസ്താരത്തിനിടെ സിനിമ മേഖലയിൽനിന്നടക്കമുള്ള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. നടൻ ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കുന്നത്. കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. പ്രധാന സാക്ഷി അടക്കമുള്ളവരുടെ മൊഴിയെടുക്കൽ തുടരുകയാണ്. സിനിമ മേഖലയിൽനിന്നടക്കമുള്ളവർക്ക് വരുംദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.