കാലടി: ശ്രീശങ്കര സ്മൃതികള്‍ ഉണര്‍ത്തി കാലടിയില്‍ മഹാപരിക്രമ നടന്നു. ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് മഹാപരിക്രമ സംഘടിപ്പിച്ചത്. ഹര ഹര ശങ്കര, ജയ ജയ ശങ്കര നാമമന്ത്രം ചൊല്ലി ആയിരങ്ങള്‍ പങ്കെടുത്ത മഹാപരിക്രമ, ആദിശങ്കര കീര്‍ത്തിസ്തംഭ മണ്ഡപത്തില്‍നിന്ന് ആരംഭിച്ച് ശൃംഗേരിമഠം മുതലക്കടവില്‍ സമാപിച്ചു. ശ്രീശങ്കര വേഷമണിഞ്ഞ കുട്ടികള്‍, നിശ്ചല ദൃശ്യങ്ങള്‍, പഞ്ചവാദ്യം, ഭജനസംഘങ്ങള്‍ എന്നിവ ഘോഷയാത്രക്ക് മികവേകി. ആഘോഷ സമിതി പ്രവര്‍ത്തകരായ വി.കെ. വിശ്വനാഥന്‍, കെ.പി. ശങ്കരന്‍, മനു ആനന്ദ്, എസ്. വിജയന്‍, എസ്. സുനില്‍കുമാര്‍, വി.ബി. ത്യാഗരാജന്‍, മുരളീധരന്‍, ടി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ചിത്രം: ശ്രീശങ്കര ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കാലടിയില്‍ നടന്ന മഹാപരിക്രമ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.