പുതിയേടം സഹകരണ ബാങ്ക് ഹെഡ് ഓഫിസ് മന്ദിരം തുറന്നു

കാഞ്ഞൂര്‍: പുതിയേടം സര്‍വിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് മന്ദിരത്തിന്റെയും ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം മുന്‍ മന്ത്രി എസ്. ശര്‍മ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടി.ഐ. ശശി അധ്യക്ഷത വഹിച്ചു. ബാങ്ക് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ ടി.കെ. മോഹന്‍ ആദരിച്ചു. സഹകാരി പെന്‍ഷന്‍ വിതരണോദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാന്‍ കെ.എ. ചാക്കോച്ചനും സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉദ്ഘാടനം ജോയന്‍റ്​ രജിസ്ട്രാര്‍ സജീവ് കര്‍ത്തയും നിര്‍വഹിച്ചു. സി.കെ. സലിംകുമാര്‍, പി. അശോകന്‍, എം.ജി. ഗോപിനാഥ്, സി.എസ്. ഉണ്ണികൃഷ്ണന്‍, പി.കെ. സുബ്രഹ്മണ്യന്‍, പ്രഫ. എം.ബി. ശശിധരന്‍, കെ.പി. ബിനോയി, സെബാസ്റ്റ്യന്‍ പോള്‍, എം.ജി. ശ്രീകുമാര്‍, പി.എ. കാഞ്ചന തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കാഞ്ഞൂര്‍ നാട്ടുപൊലിമയുടെ നാടന്‍പാട്ടും ഉണ്ടായിരുന്നു. ചിത്രം: പുതിയേടം സര്‍വിസ് സഹകരണ ബാങ്ക് ഹെഡ് ഓഫിസ് മന്ദിരത്തിന്റെ ഉദ്ഘാടനം മുന്‍ മന്ത്രി എസ്. ശര്‍മ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.