ആലുവ: വിവിധ സ്ഥലങ്ങളിലുണ്ടായ . മെട്രോ സ്റ്റേഷനുമുന്നിൽ റോഡിലൂടെ കാൽനടയായി പോയ അതിഥി തൊഴിലാളി സൈബുളിന് (35) ബൈക്ക് ഇടിച്ചും യു.സി കോളജിന് സമീപം സ്കൂട്ടർ മറിഞ്ഞ് കിഴകൂട്ടയിൽ സിനോയിയുടെ ഭാര്യ മിനിക്കും (41), ആലുവ ബാങ്ക് കവലയിൽ ബൈക്ക് തെന്നിമറിഞ്ഞ് ബൈക്കിന് പിന്നിലിരുന്ന് യാത്രചെയ്ത ആലുവ നാലാംമൈൽ വെട്ടുകാട്ടിൽ ഷബീറിന്‍റെ മകൻ റൈഹാനും (13) പരിക്കേറ്റു. ആലുവ സെമിനാരിപ്പടിയിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികനായ കരുമാല്ലൂർ തായത്ത് വീട്ടിൽ ആന്‍റണിയുടെ മകൻ റിൻഡോക്ക് (36) പരിക്കേറ്റു. ഇടിച്ച കാർ നിർത്താതെപോയി. ബാങ്ക് കവലയിൽ ബൈക്കുകൾ കൂട്ടിമുട്ടി മാല്യങ്കര പഴമ്പിള്ളി പ്രേമദാസിന്‍റെ മകൻ സായ് കൃഷ്ണ (30), മുപ്പത്തടം അമീന മൻസിൽ അഷ്റഫ് (62) എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.