ഭീഷണിപ്പെടുത്തി പണം വാങ്ങൽ; ജൈസൽ താനൂർ അറസ്റ്റിൽ

താ​നൂ​ർ: താ​നൂ​ർ ഒ​ട്ടും​പു​റം തൂ​വ​ൽ തീ​ര​ത്ത് കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന പു​രു​ഷ​നെ​യും സ്ത്രീ​യെ​യും മൊ​ബൈ​ലി​ൽ ഫോ​ട്ടോ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യെ താ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. പ​ര​പ്പ​ന​ങ്ങാ​ടി ആ​വി​ൽ ബീ​ച്ച് കു​ട്ടി​ച്ചി​ന്റെ​പു​ര​ക്ക​ൽ ജൈ​സ​ലാ​ണ്​ (37- ജൈ​സ​ൽ താ​നൂ​ർ) അ​റ​സ്റ്റി​ലാ​യ​ത്. പ്ര​ള​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​യാ​ണ്​ ജൈ​സ​ൽ. 2021 ഏ​പ്രി​ൽ മാ​സം 15നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. കാ​റി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ സ​മീ​പി​ച്ച് ചി​ത്ര​ങ്ങ​ൾ എ​ടു​ക്കു​ക​യും ഒ​രു ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ചി​ത്ര​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മം വ​ഴി പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. അ​ക്കൗ​ണ്ടി​ൽ നി​ന്ന്​ ഗൂ​ഗ്​​ൾ പേ ​വ​ഴി 5000 രൂ​പ ന​ൽ​കി​യ​തി​നു ശേ​ഷ​മാ​ണ് ഇ​വ​രെ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. പ്ര​തി തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, മം​ഗ​ലാ​പു​രം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്നും ബു​ധ​നാ​ഴ്ച താ​നൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​തെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു. mw jaisal ജൈ​സ​ൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.