പുഴയോരം ബൈലൈൻ റോഡ് തുറന്നു

പറവൂർ: നഗരസഭ മൂന്നാം വാർഡിൽ നിർമിച്ച പുഴയോരം ബൈലൈൻ റോഡ് നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ എം.ജെ. രാജു അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, പ്രതിപക്ഷ നേതാവ് ടി.വി. നിഥിൻ, കൗൺസിലർമാരായ എം.കെ. ബാനർജി, എൻ.ഐ. പൗലോസ്, മുൻ കൗൺസിലർമാരായ സി.എ. രാജീവ്, മിനി ഷിബു, റോയ് ദേവസി, വ്യാപാരി വ്യവസായി നേതാക്കളായ എൻ.എസ്. അനിൽകുമാർ, കെ.ബി. മോഹനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.