കാണാതായ യുവാവ്​ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ

കാണാതായ യുവാവ് മരിച്ചനിലയിൽ മൂന്നാർ: മൂന്ന് ദിവസമായി കാണാതായ യുവാവിനെ വിഷം ഉള്ളിൽ ചെന്ന് മരിച്ചനിലയിൽ കണ്ടെത്തി. വട്ടവട കോവിലൂർ ഇടമണൽ മുരുകനാണ്​ (38) മരിച്ചത്. ഞായറാഴ്ച മുതൽ മുരുകനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ചൊവ്വാഴ്ച ഊർകാട് ഭാഗത്ത് മുരുകന്റെ വാഹനം റോഡരികിൽ നാട്ടുകാർ കണ്ടത്. റോഡിന്​ താഴെയായി മരിച്ചനിലയിൽ മുരുകനെയും കണ്ടെത്തി. ദേവികുളം പൊലീസ് നടപടി സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്കരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.