കോതമംഗലം: തൃക്കാക്കര നിയമസഭ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതിനാൽ കോതമംഗലം മണ്ഡലത്തിൽ ഈ മാസം ഏഴിന് നിശ്ചയിച്ചിരുന്ന പട്ടയമേള, അഞ്ഞൂറോളം കുടുംബങ്ങൾക്ക് അനുവദിച്ച പുതിയ ബി.പി.എൽ റേഷൻ കാർഡുകളുടെ വിതരണം, കീരംപാറ സ്മാർട്ട് വില്ലേജ് ഓഫിസ്, കോതമംഗലം രജിസ്ട്രേഷൻ കോംപ്ലക്സ്, പിണവൂക്കുടി സ്കൂൾ, മിനി സിവിൽ സ്റ്റേഷനിലെ സുഭിക്ഷ ഹോട്ടൽ, പിണ്ടിമന ആയുർവേദ ആശുപത്രി എന്നിവയുടെ ഉദ്ഘാടനം, തട്ടേക്കാട്-കുട്ടമ്പുഴ റോഡ്, നെല്ലിക്കുഴി-ചെറുവട്ടൂർ റോഡ്, നങ്ങേലിപ്പടി-314 റോഡ്, അടിവാട്-കുത്തുകുഴി റോഡ്, അടിവാട്-കൂറ്റംവേലി റോഡ് റോഡുകളുടെ ഉദ്ഘാടനം, തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ രണ്ടാംഘട്ടം, രാമല്ലൂർ-മുത്തംകുഴി റോഡ്, നേര്യമംഗലം-നീണ്ടപാറ റോഡ് നിർമാണോദ്ഘാടനം അടക്കമുള്ള പരിപാടികൾ മാറ്റിവെച്ചതായി ആന്റണി ജോൺ എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.