കിൻഫ്ര പദ്ധതി പെരിയാറിനെ തകർക്കും

കൊച്ചി: കിൻഫ്ര കുടിവെള്ള പദ്ധതി പെരിയാറിനെ തകർക്കുമെന്ന്​ കേരള നദീ സംരക്ഷണ സമിതി. രാസമാലിന്യം, ജൈവ മാലിന്യം, കക്കൂസ് മാലിന്യങ്ങൾകൊണ്ട് വീർപ്പുമുട്ടുന്നതാണ് പെരിയാർ. 55 ലക്ഷം പേരുടെ കുടിവെള്ളം ജല അതോറിറ്റി മുഖാന്തരം വിതരണം ചെയ്യുന്നത്​ പെരിയാറിൽനിന്നാണ്. 2000 ടാങ്കർ ലോറികളിലാണ്​ കുടിവെള്ളം പ്രതിദിനം വിതരണം ചെയ്യുന്നത്​. ഇതിനുപുറമെ പ്രധാനപ്പെട്ട ആറ് വൻകിട വ്യവസായങ്ങൾക്കുള്ള പമ്പ് ഹൗസ് പ്രവർത്തിക്കുന്നതും പെരിയാറിലാണ്​. കേരള വാട്ടർ അതോറിറ്റിക്കുവേണ്ടി പുതിയൊരു പദ്ധതികൂടി പെരിയാറിൽ വിഭാവനം ചെയ്തിട്ടുണ്ട്. ഇനി ഇതിനെല്ലാം ഉപരി കിൻഫ്ര കുടിവെള്ള പദ്ധതിക്കുകൂടി അനുമതി നൽകിയത്​ പ്രതിഷേധാർഹമാണെന്ന്​ കേരള നദീസംരക്ഷണ സമിതി യോഗം വിലയിരുത്തി. പുഴയുടെ അവകാശങ്ങൾക്കുവേണ്ടി കേരള നദീ സംരക്ഷണ സമിതി രംഗത്തിറങ്ങുമെന്ന്​ ജില്ല യോഗത്തിൽ ഏലൂർ ഗോപിനാഥ് പറഞ്ഞു. പ്രഫ. ഗോപാലകൃഷ്ണ മൂർത്തി, ഏലൂർ ഗോപിനാഥ്, വേണു വാരിയത്ത്, ടി.എൻ. പ്രതാപൻ, ടി.എം. സാജിത, കെ.കെ. വാമലോചനൻ, കലാധരൻ മറ്റപ്പള്ളി, രാധാകൃഷ്ണൻ കടവുങ്കൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.