കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികളുടെ വരവ് ചെലവ് നിരീക്ഷണത്തിന് തുടക്കമായി. പരിശീലനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ എക്സ്പെൻഡിച്ചർ നോഡൽ ഓഫിസർ എം.ഗീത, മാസ്റ്റർ ട്രെയിനർ എസ്.എം ഫാമിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നു. ഒരു ലക്ഷം രൂപയിൽ കൂടുതൽ പണമായി കൊണ്ടുനടക്കുന്നവർ മതിയായ രേഖകൾ കൂടെ കരുതേണ്ടതാണെന്നും നോഡൽ ഓഫിസർ അറിയിച്ചു. സ്ഥാനാർഥികൾക്കുള്ള പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്ന പ്രിന്റിങ് പ്രസുകൾ ആ വിവരവും, ഓഡിറ്റോറിയങ്ങളുടെയും കൺവെൻഷൻ സെന്ററുകളുടെയും ഉടമസ്ഥർ തെരഞ്ഞെടുപ്പ് ആവശ്യത്തിലേക്ക് തങ്ങളുടെ സ്ഥാപനം ബുക്ക് ചെയ്യുന്ന വിവരവും രേഖാമൂലം ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുന്ന അസിസ്റ്റന്റ് എക്സ്പെൻഡിച്ചർ ഒബ്സർവറെ അറിയിക്കണം. അഭിമുഖം മാറ്റി കൊച്ചി: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫിസുകളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവെച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.