തൊടാപറമ്പ്-പിഷാരിക്കല്‍ റോഡ് തുറന്നു

പെരുമ്പാവൂര്‍: ജില്ലപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ തൊടാപറമ്പ്-പിഷാരിക്കല്‍ റോഡ് ജില്ല പഞ്ചായത്ത് അംഗം മനോജ് മൂത്തേടന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജിജി ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ മോളി തോമസ്, എം.വി. സാജു, സാബു ആന്റണി, വി.പി. രാജന്‍, ബേബി കാരിപ്ര, കെ.പി. ജോയി, ടി.ഡി. ശെല്‍വരാജ്, ബി. വിജയകുമാര്‍, എന്‍.പി. കരുണാകരന്‍, എന്‍.ഡി. പീറ്റര്‍, കെ.പി. ആന്റണി എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.