സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേക്ക്​ ഇറങ്ങിവരണം -മാർ ആലഞ്ചേരി

കൊച്ചി: സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്കരിക്കപ്പെട്ടവരെയും ദുർബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടണമെന്ന് കെ.സി.ബി.സി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കെ.സി.ബി.സി വിമൻസ് കമീഷൻ സംഘടിപ്പിച്ച 'സമർപ്പിതർ - സഭാജ്വാല' പരിപാടി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമൻസ് കമീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. കമീഷൻ ചെയർമാൻ ബിഷപ് ജോസഫ് കാരിക്കശ്ശേരി, കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സ്പിരിച്വൽ ഡയറക്ടർ ഫാ.ലിജു മാത്യു, ജോയന്റ് സെക്രട്ടറി ഷീജ എബ്രഹാം, ട്രഷറർ ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ലിംഗസമത്വം എന്ന വിഷയത്തിൽ അഡ്വ. ജോസിയ പ്രബന്ധാവതരണം നടത്തി പടം-ER suni 02 കെ.സി.ബി.സി വിമൻസ് കമീഷൻ സംഘടിപ്പിച്ച 'സമർപ്പിതർ - സഭാജ്വാല' പരിപാടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.