പെരുമ്പാവൂര്‍: ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ 2021-22ലെ മദ്റസ പൊതുപരീക്ഷയില്‍ അഞ്ചാം ക്ലാസില്‍ സംസ്ഥാനതലത്തില്‍ ഒന്നാം റാങ്ക് നേടിയ തണ്ടേക്കാട് ഹിദായത്തുല്‍ മുസ്‌ലിമീന്‍ മദ്റസ വിദ്യാര്‍ഥി കെ.ബി. സിനാനെ തണ്ടേക്കാട് മുസ്ലിം ജമാഅത്ത് ആദരിച്ചു. ജമാഅത്ത് ചെയര്‍മാന്‍ കെ.കെ. മജീദ് ഉപഹാരം കൈമാറി. ജനറല്‍ സെക്രട്ടറി കെ.എം. ഷംസുദ്ദീന്‍, സ്‌കൂള്‍ മാനേജര്‍ പി.എ. മുക്താര്‍, സദര്‍ മുഅല്ലിം ഷെഫീഖ് ഫാദിലി, കൗണ്‍സില്‍ അംഗങ്ങളായ പി.സി. സലിം, ഇബ്രാഹിം പൂവത്തുങ്കല്‍, മുസ്തഫ ചിറ്റേത്തുകുടി, കെ.എസ്. അല്‍ത്താഫ്, റഫീഖ് പൂവത്തിങ്കല്‍, മദ്റസ പി.ടി.എ ഭാരവാഹികളായ ജെനീഷ് കുരിയാനപ്പിള്ളി, ഷിബിലി വാണിയക്കാട്, ബദറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. em pbvr 3 K.B. Sinan കെ.ബി. സിനാന് ജമാഅത്ത് ചെയര്‍മാന്‍ കെ.കെ. മജീദ് ഉപഹാര നല്‍കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.