കൊച്ചി: കടവന്ത്ര സെന്റ് ജോസഫ്‌സ് പള്ളിയിലെ മേയ് രണ്ടിന് സമാപിക്കും. കഴിഞ്ഞ 19നാണ് തിരുനാള്‍ ആരംഭിച്ചത്. മേയ് ഒന്നിന് പ്രധാന തിരുനാള്‍ ദിനത്തില്‍ രാവിലെ 5.30നും ഏഴിനും കുര്‍ബാന, വൈകീട്ട് അഞ്ചിന് തിരുനാള്‍ പാട്ടുകുര്‍ബാനക്ക് ഫാ. ക്രിസ്റ്റി മഠത്തേട്ട് മുഖ്യകാര്‍മികനാകും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം നടക്കും. മേയ് രണ്ടിന് രാവിലെ 6.30ന് മരിച്ചവര്‍ക്കുവേണ്ടി പാട്ടുകുര്‍ബാന നടക്കും. ഫാ. വിമല്‍ കല്ലൂക്കാരന്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജോണ്‍സണ്‍ പാട്ടത്തില്‍, ജനറൽ കണ്‍വീനര്‍ ഷാജി ആനാന്തുരുത്തി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.