കൊച്ചി: തൃക്കാക്കര നിയമസഭ ഉപതെരഞ്ഞെടുപ്പിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനത്തിനെ സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. കെ. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്തു. ഇ.കെ. ശ്രീനിവാസൻ, മനോജ് ടി. സാരംഗ്, ടോമി മാത്യു, ആർ.ടി. പ്രദീപ്, ജോൺ പെരുവന്താനം, സി.പി. ജോൺ, എൻ. റാം, കെ.എസ്. ജോഷി, എ.ഒ. കുരുവിള, കുമ്പളം സോളമൻ, അടൂർ റോയ്, ലിജോയ് തോമസ് എന്നിവർ സംസാരിച്ചു. ആർ.ടി. പ്രദീപ് ചെയർമാനായി തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. മേയ് നാലിന് തൃക്കാക്കര നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തും. ഫോട്ടോ ക്യാപ്ഷൻ EC Socialist സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന കമ്മിറ്റി യോഗം ദേശീയ പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ് ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.