ഓപ്ഷന്‍സില്‍ അപൂര്‍വ വസ്ത്രശേഖരം

പെരുമ്പാവൂര്‍: ഫാഷന്‍ വസ്ത്രങ്ങളുടെ അപൂര്‍വ ശേഖരങ്ങളുമായി ഓപ്ഷന്‍സ്​. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള പെരുമ്പാവൂരിലെ ഈ വസ്ത്രാലയത്തില്‍ ഇന്ത്യ, ചൈന, കൊറിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, ദുബൈ എന്നിവിടങ്ങളില്‍നിന്നുള്ള വസ്ത്രശേഖരങ്ങളാണുള്ളത്. കല്യാണ ആഘോഷങ്ങൾക്ക്​ പ്രത്യേക കലക്​ഷനുകൾ ഒരുക്കിയിട്ടുണ്ട്. കോപ്പര്‍ കാഞ്ചീപുരം ബ്രൊക്കേഡ് സാരികള്‍, കോപ്പര്‍ ടിഷ്യൂ ബ്രോക്കേഡ് സാരികള്‍, മീനവര്‍ക്ക്​ ബ്രൈഡല്‍ ലെഹങ്ക, ജ്യോര്‍ജറ്റ് കോപ്പര്‍ ജെറി ലെഹങ്ക എന്നിവയുടെ വിപുല കലക്​ഷനുകള്‍ ലഭ്യമാണ്. കൂടാതെ വസ്ത്ര സ്‌നേഹികളുടെ അഭിരുചിക്കനുസരിച്ച് ഡിസൈന്‍ ചെയ്ത് സ്റ്റിച്ച് ചെയ്ത് നല്‍കുന്നതിനായി ലേഡീസിന്റെയും ജെന്‍സിന്റെയും പ്രത്യേക ബ്യൂട്ടിക് സെക്​ഷനും പ്രവര്‍ത്തിക്കുന്നു. മെന്റ്‌സിറ്റി എന്ന സ്ഥാപനത്തില്‍നിന്നാണ് ഓപ്ഷന്‍സിന്റെ തുടക്കം. ജെന്റ്‌സ് ക്യാമ്പ്, കിഡ്‌സ് ക്യാമ്പ്, ലേഡീസ് ക്യാമ്പ് എന്നിവ ഓപ്ഷന്‍സിന്റെ സഹോദര സ്ഥാപനങ്ങളാണ്. ഓപ്ഷന്‍സ് ട്രെന്റി വെഡ്ഡിങ്‌സ് അങ്കമാലിയില്‍ 50,000 ചതുരശ്ര അടിയില്‍ ആഗസ്റ്റിൽ പ്രവര്‍ത്തനം തുടങ്ങുമെന്ന് മാനേജിങ് ഡയറക്ടര്‍ കെ.എ. മുഹമ്മദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.