പുറ്റടി സംഭവത്തിൽ പൊള്ളലേറ്റ മകളും യാത്രയായി

കട്ടപ്പന: പുറ്റടിയിൽ ഭാര്യയെ തീവെച്ച്​ കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയ സംഭവത്തിൽ പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലിന്ന മകളും മരിച്ചു. പുറ്റടി ഹോളിക്രോസ് കോളജിന് സമീപം ഇലവനാതൊടികയിൽ ശ്രീധന്യയാണ്​ (18) മരിച്ചത്. ശ്രീധന്യയുടെ പിതാവ്​ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ്​ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ച ഒന്നോടെ മരിച്ചത്​. രവീന്ദ്രൻ ഭാര്യയെ പെട്രോൾ ഒഴിച്ച്​ കത്തിച്ചശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. ഇതിനിടയിൽ പൊള്ളലേറ്റ് ശ്രീധന്യക്ക് ഗുരുതര പരിക്കേറ്റിരുന്നു. വെള്ളിയാഴ്ച ഇൻക്വസ്റ്റ് നടത്തി ശ്രീധന്യയുടെ മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. തുടർന്ന് പുറ്റടിയിൽ രവീന്ദ്രൻ, ഭാര്യ ഉഷ എന്നിവരെ സംസ്കരിച്ച സ്ഥലത്തുതന്നെ ശ്രീവിദ്യയുടെയും സംസ്കാരം നടക്കും. ------- ഫോട്ടോ. ശ്രീധന്യ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.