കൊച്ചി: ഡാന്‍സേഴ്‌സ് ആന്‍ഡ് കൊറിയോഗ്രാഫേഴ്‌സ് അസോസിയേഷന്റെ (ഡാക്ക) നൃത്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ടാമത് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡായ നൃത്ത പരമാചാര്യ പുരസ്‌കാരത്തിന് കൂടിയാട്ടം കലാകാരന്‍ വേണു ആശാന്‍ (വേണുജി) അര്‍ഹനായെന്ന് ഡാക്ക സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ലോറന്‍സ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. കൊറിയോഗ്രാഫര്‍ ശ്രീജിത്ത് പി. ഡാസ്‌ലേഴ്‌സ്, ഡോ. ശ്രീജിത്ത് ഡാന്‍സ് സിറ്റി, ഇംതിയാസ് അബൂബക്കർ, ബിജു സേവ്യർ എന്നിവരും വിവിധ അവാര്‍ഡുകള്‍ക്ക് അര്‍ഹരായി. ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അന്താരാഷ്ട്ര നൃത്തദിനമായ 29ന് രാവിലെ പത്തിന് ചാവറ കള്‍ചറല്‍ സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഡാക്ക സംസ്ഥാന സമിതി അംഗം ചാന്ദ്‌നി സുനില്‍, ജില്ല പ്രസിഡന്റ് അഭിലാഷ് കൊച്ചിന്‍ എന്നിവര്‍ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.